MY ONE AND ONLY SWEET DAUGHTER



എന്‍റെ മകള്‍.
അവള്‍ ആദ്യമായി പുഞ്ചിരിച്ചത് എന്‍റെ മുഖത്തേക്ക് നോക്കിയാണ്. ആറുമാസം പ്രായമെത്തുന്നതിനു മുന്‍പേ “ത്ത,ത്ത” എന്ന് പറഞ്ഞ് എന്‍റെ നേര്‍ക്ക് കൈ നീട്ടി ആഞ്ഞിരുന്ന എന്‍റെ പ്രാണന്‍റെ അംശം.
പിഞ്ചു കുഞ്ഞായിരുന്നപ്പോള്‍ ചില രാത്രികളില്‍ എന്തിനോ വാവിട്ടു കരയുന്ന അവള്‍ക്ക് എന്‍റെ നെഞ്ചിലെ ചൂടായിരുന്നു താരാട്ട്. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് എന്‍റെ മോളുടെ കളിപ്പാട്ടവും,പാവയും,കട്ടിലും,തലയിണയും എല്ലാം ഞാനായിരുന്നു.
ഒടുവില്‍ എന്‍റെ വാത്സല്യ ചുംബനം മൂര്‍ധാവില്‍ വാങ്ങി അവള്‍ ഉറങ്ങും.
ഉറക്കത്തിലും ഇരുട്ടില്‍ പലപ്പോഴും കുഞ്ഞിക്കൈ കൊണ്ട് എന്‍റെ മുഖത്ത് തപ്പി നോക്കും. 
അങ്ങിനെ അങ്ങിനെ എന്തെലാം .... എന്‍റെ  സ്വന്തം നെനു.... 

Comments

Popular Posts